Film : Rajaparambara [1977]
Lyrics by : Appan Thachethu
Music Composed by : A.T.Ummer
Original Music Score Arranged & Conducted by : Kula Shekhara Pandyan
Sung by : Dr. K.J.Yesudas
Directed by : Dr.Balakrishnan
Track Copyright by : R.P.Goenka Saregama Limited
" ഡോക്ടര്‍. ബാലകൃഷ്ണനെ കാണാന്‍ മദ്രാസിലെ എഗ്മോറില്‍ ഉള്ള അദ്ദേഹത്തിന്‍റെ ക്ലിനിക്കിലേക്ക് പോകുമ്പോള്‍ അദ്ദേഹം നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ആയിരുന്നു മനസ്സില്‍ നിറയെ. 'ബിന്ദു നീ ആനന്ദ ബിന്ദുവോ' , 'ദേവീ നിന്‍ ചിരിയില്‍' എന്നീ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. എ.ടി.ഉമ്മര്‍ സംഗീത സംവിധായകന്‍റെ മേലങ്കി അണിയുന്നത് , ഡോക്ടര്‍.ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'തളിരുകള്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു.എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റ്.പക്ഷെ , അവയില്‍ പലതും എ.ടി.ഉമ്മറിന്‍റെ സഹായി ആയി പ്രവര്‍ത്തിച്ച ആര്‍.കെ.ശേഖര്‍ ചിട്ടപ്പെടുത്തിയതും മറ്റുള്ളത് ചില ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പുകളും ആണെന്ന് അറിഞ്ഞപ്പോള്‍ , പിന്നാമ്പുറങ്ങളിലെ അനൌചിത്യങ്ങളുടെയും സത്യങ്ങളുടെയും വികൃതമുഖങ്ങളുമായി പൊരുത്തപ്പെടാന്‍ ആവാതെ പകച്ചു പോയിട്ടുണ്ട്. "
[ശ്രീ.എസ്.രാജേന്ദ്രബാബു രചിച്ച 'കോടമ്പാക്കം കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്] Published by ~ DC Books ,Kottayam.
മറുമൊഴി ~ എ.ടി.ഉമ്മര്‍ സര്‍ ചെയ്ത ചില ഗാനങ്ങള്‍ പകര്‍പ്പുകള്‍ ആണെന്നത് പരമാര്‍ത്ഥം ആണ്. 'വെള്ളിചില്ലം വിതറി' [Original Composition by Ilayaraja] മുതലായവ ഉദാഹരണങ്ങള്‍ ആണ്. പക്ഷെ , അദ്ദേഹം വളരെ മികച്ച ഒരു പ്രതിഭ തന്നെ ആയിരുന്നു. അതാണ് സത്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ