"അന്നക്കിളി ഉന്നൈ തേടുതെ " ~ചിത്രം : അന്നക്കിളി (1976) ~ ഗാനരചന : പഞ്ചു അരുണാചലം ~ ആലാപനം : മലേഷ്യാ വാസുദേവന്‍ ~ റെക്കോര്‍ഡിംഗ് : ജെ.ജെ.മാണിക്യം ( എ.വി.എം. സ്റ്റുഡിയോ,മദ്രാസ് ) ~ റെക്കോര്‍ഡിംഗ് സഹായികള്‍ : കെ.സമ്പത്ത് , എം.വെങ്കിട്ടരാമന്‍ ~ സംവിധാനം :ദേവരാജ് മോഹന്‍ ~ Music on : HMV/EMI/Saregama.
ലോകം അറിയുന്ന ഭാരതീയ സംഗീതജ്ഞനായ ശ്രീ.ഇളയരാജ സ്വാമികളുടെ ആദ്യ ചിത്രം. എല്ലാവരെയും പോലെ തന്നെ ഒരു തുടക്കക്കാരന് കിട്ടുന്ന എല്ലാ അവഗണനകളും ഈ ചിത്രത്തിലും അദ്ധേഹത്തിനു കിട്ടിയിരുന്നു.ഈ ചിത്രത്തില്‍ ഇളയരാജയെ ആദ്യമായി തീരുമാനിച്ചത് തന്നെ പഞ്ചു അരുണാചലം എന്ന ഗാനരചയിതാവിന്‍റെ ശുപാര്‍ശ മൂലമാണ്.ഈ ഗാനം റെക്കോര്‍ഡു ചെയ്യുന്ന വേളയില്‍ തന്നെ പല തവണ അപശകുനം പോലെ പവര്‍കട്ട് വന്നിരുന്നു.ഒരു സഹായി പയ്യന്‍ എന്ന നിലയില്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും ഇളയരാജയെ പരിഗണിച്ചത്.അവരുടെ ഈ താല്‍പര്യക്കുറവും ,വിശ്വാസക്കുറവും മാറ്റാനായി ഗാനരചയിതാവായ കണ്ണദാസന്‍റെ വീടിനടുത്തുള്ള ബാലാജി കല്യാണ മണ്ഡപത്തില്‍ വെച്ച് അന്നക്കിളിയിലെ ഈ ഗാനം ഫുള്‍ ഓര്‍ക്കെസ്ട്ര സഹിതം ലൈവ് ആയി ഷോ നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ശ്രീ.പഞ്ചു അരുണാചലം തന്നെ ആയിരുന്നു.അന്നും ഇന്നും എന്നും ചെയ്യുന്ന പോലെ തലേ ദിവസം ഫുള്‍ നോട്സും സ്വന്തം കൈപ്പടയില്‍ എഴുതി ഓരോ കലാകാരന്‍മാര്‍ക്കും നല്‍കി അത് പെര്‍ഫോം ചെയ്താണ് അദ്ദേഹം ആ പ്രതിഭയുടെ വരവ് അറിയിച്ചത്.ഈ പെര്‍ഫോമന്‍സിനു ശേഷമാണ് അതിലെ ഗാനങ്ങള്‍ എച്ച്.എം.വി.പുറത്തിറക്കിയത്.
* ഗിരിഷ് അംബിക *
girishambika109@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ