2014, മേയ് 27, ചൊവ്വാഴ്ച


`Mamankam Palakuri Kondaadi` ~ Album : Vasantha Geethangal (1984)

Lyrics by : Bichu Thirumala ~ Music Composed by : Raveendran

Album Produced & Sung by : Dr.K.J.Yesudas

Sound Recorded , Mixed & Mastered by : Karunakaran @ Tharangini Studio, TVM

Music/Track Copyright by : Tharangini Music / Ayaan

 

              മലയാളി സംഗീത ആസ്വാദകര്‍ക്ക് യാതൊരു മുഖവുരയും ആവശ്യമില്ലാത്ത ഒരു ഗാനമാണല്ലോ `മാമാങ്കം പലകുറി കൊണ്ടാടി` എന്ന ഈ പാട്ട്. രവീന്ദ്രന്‍ മാസ്റ്റര്‍ മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ആകാശവാണിയില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ രസകരമായ ഒരു വിവരണത്തെ കുറിച്ച് ഓര്‍ക്കുന്നു . അത് ഈ പാട്ടിനെ കുറിച്ച് തന്നെയാണ്. അത് മാഷിന്‍റെ  തന്നെ വാക്കുകളില്‍ .............


                                       " `മാമാങ്കം` വളരെ പെട്ടെന്ന് തന്നെ റെക്കോര്‍ഡ് ചെയ്യേണ്ട ഒരു പാട്ടായിരുന്നു. ഇന്നത്തെ പോലെ ഇഫക്റ്റ്സ് ഒന്ന് അത്ര വളര്‍ന്നിട്ടില്ല. പാട്ടിന്‍റെ  പിന്നണിയില്‍ ,തുടക്കത്തില്‍ ഒരു `യുദ്ധ ഇഫക്റ്റ്സ്` ആവശ്യമായിരുന്നു .കുതിരകളുടെ കുളമ്പടികളും , പടയാളികളുടെ വാളുകളുടെ ശബ്ദവും ഒക്കെ. ഞാന്‍ അതിന് വളരെ ലളിതമായ ഒരു വഴി കണ്ടെത്തി. തരംഗിണി സ്റ്റുഡിയോ വളപ്പില്‍ ഉള്ള ഗണപതി കോവിലില്‍ ഉടച്ച കുറെ തേങ്ങയുടെ ചിരട്ടകള്‍ ഒപ്പിച്ചു. സ്റ്റുഡിയോയില്‍ ഭക്ഷണം കഴിക്കാന്‍ ആയി കരുതി വെച്ച കുറെ പാത്രങ്ങളും , സ്പൂണുകളും , ഗ്ലാസ്സുകളും ഒക്കെ കൂടി എടുത്ത് ഒരു `ഇഫക്റ്റ്സ്` അങ്ങോട്ട്‌ ഉണ്ടാക്കിയെടുത്തു.ഇപ്പോഴും അത് കേട്ടാല്‍ സാങ്കേതികമായി ഉണ്ടാക്കിയെടുത്ത ഒരു അസ്സല്‍ `ഇഫക്റ്റ്സ്` ആയിട്ടാണ് തോന്നുക.അതിന്‍റെ  പിന്നണിയില്‍ വയലിന്‍ വായിച്ചത് സ്വാതിതിരുനാള്‍ കോളേജില്‍ എന്നെ പഠിപ്പിച്ച എന്‍റെ ഗുരുനാഥന്‍ ആണ് " ~ അനശ്വരനായ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍.


                                                                                     * ഗിരിഷ് അംബിക *
www.facebook.com/sri.girishambika
www.facebook.com/girishambikamusic
www.twitter.com/girish_ambika
girishambika109@gmail.com