2013, ഡിസംബർ 6, വെള്ളിയാഴ്‌ച

http://www.youtube.com/watch?v=olvDlQoKeTM


  "Sravanam Vannu Ninne Thedi" ~ Film : Anthiveyilile Ponnu (1982)

Lyrics by : O.N.V   ~ Music Composed & Arranged by : salil Chaudhary

Music Assisted by : Kanu Ghosh

Sung by : Dr.K.J.Yesudas

Track Copyright by : AVM Sound Service , Madras.

Filmed by : Radhakrishnan


                  അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോയ 'അന്തിവെയിലിലെ പൊന്ന്' എന്ന സിനിമയിലെ വളരെ ശ്രദ്ധിയ്ക്കപ്പെട്ട , അനുപമമായ ഒരു ഗാനമാണ് 'ശ്രാവണം വന്നു നിന്നെ തേടി'എന്നത്. നമ്മള്‍ ആരാധിയ്ക്കുന്ന മാസ്റ്റര്‍ , "സലില്‍ ദാ" യുടെ വ്യത്യസ്തമായ ഒരു കോമ്പോസിഷന്‍ ആണ് ഇത്. കുട്ടിക്കാലത്ത് ആകാശവാണിയിലും , സിലോണ്‍ റേഡിയോയിലും മറ്റും പതിവായി ഈ പാട്ട് കേള്‍ക്കാമായിരുന്നു.

                 പക്ഷെ , വളരെ രസകരമായ ചില കാര്യങ്ങള്‍  ഉണ്ട്. അത് , ഓരോന്നായി താഴെ സൂചിപ്പിയ്ക്കാം ,

             (1) സലില്‍ ദാ തികഞ്ഞ മദ്യപാനി ആയിരുന്നു

             (2) ഒരു കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ കിട്ടിയ ഒരു "കൊലപാതകി" ആണ്.

            (3) സുപ്രീം കോടതി വെറുതെ വിട്ട് വിധി പുറപ്പെടുവിച്ച ഒരു പ്രതി ആണ് സലില്‍ ദാ .

            (4) തീര്‍ന്നില്ല , തികഞ്ഞ അധ്യാത്മിക വാദിയായ ഒരു മനുഷ്യന്‍ ആയി തീര്‍ന്നു പിന്നീട് അദ്ദേഹം .


                                           ഇതൊന്നും ഞാന്‍ പറഞ്ഞതല്ല കേട്ടോ.വളരെ കൗതുകകരമായ ഈ കാര്യങ്ങള്‍ ശ്രീ.ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ "മലയാള സിനിമയിലെ വാണവരും വീണവരും" എന്ന പുസ്തകത്തില്‍ നിന്നും അറിഞ്ഞതാണ്. നിങ്ങളും ഒന്ന് വായിച്ചു നോക്കൂ .......

                                           മലയാളീസ്  മനസ്സില്‍ വെച്ച് ആരാധിയ്ക്കുന്ന പലരുടെയും [ കവിയൂര്‍ പൊന്നമ്മ , തിക്കുറിശ്ശി , ഹരി പോത്തന്‍ , ജയ ഭാരതി മുതലായവര്‍ പ്രത്യേകിച്ചും ] മുഖം മൂടികള്‍ അദ്ദേഹം വലിച്ചു കീറുന്നുണ്ട് , എഴുത്തിലൂടെ ..........


                                                                                       * ഗിരിഷ് അംബിക *

girishambika109@gmail.com

www.facebook.com/girishambikamusic / www.facebook.com/sri.girishambika

http://www.youtube.com/channel/UC0dblJXDgRSl5iJGq2YMFCg  [Youtube / Girish Ambika]

2013, നവംബർ 25, തിങ്കളാഴ്‌ച


" Aaro Kamazhthi Vechorotturuli Pole " ~ Album : തിരുവോണ കൈനീട്ടം [1998]

Lyrics by : Gireesh Puthenchery

Music Composed & Arranged by : Vidyasagar

Sung by : Dr.K.J.Yesudas   ~ Harmony : Sujatha

Raga : Sumanesa Ranjini

Musician's ~ Flute : Naveen / Keyboards : Varada Raju & Paul Raj / Rhythms : Prasad & Sanjay
                    Nadaswaram : Gopi / Chenda & Edaykka : Krishnadas Thripunithura / Guitar : Premnad
                    Sitar : Ganesh / Vichitra Veena : Durga Prasad.

Recorded by : Karunakaran @ Tharangini Studio , Thiruvananthapuram

Digitally Recorded , Mixed & Mastered by : Dileep , Senthil & Murugan @ Varsha Vallaki , Chennai.

Album Produced by : Dr.K.J.Yesudas

Track Copyright by : KJM Broadcast Limited / Tharangini Music

                " ഇപ്പോഴും കേള്‍ക്കുമ്പോള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു ഫീല്‍ ആസ്വാദകര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഒരു ഗാനമാണ് ഇത്. കടന്നു പോയ ആ പഴമയുടെ , ബാല്യകൗമാരങ്ങളുടെ , നഷ്ട പ്രണയത്തിന്‍റെ.... എല്ലാം അനുഭവം ഗിരീഷ്‌ പുത്തഞ്ചേരി എന്ന പ്രതിഭ എഴുതിയ വരികളില്‍ നിറയുന്നു. മലയാളി അല്ലെങ്കിലും മലയാളത്തിന്‍റെ സ്വന്തം തനിമയില്‍ അതിന് സംഗീതം നല്‍കിയ വിദ്യാസാഗര്‍ എന്ന അനുഗ്രഹീതപ്രതീഭയെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഒരു പക്ഷെ , അദ്ദേഹം സംഗീതം നല്‍കിയ ചലച്ചിത്ര ഗാനങ്ങളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് "ആരോ കമഴ്ത്തി വെച്ച" എന്ന പാട്ട്. മലയാളത്തില്‍ പാട്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞതിനാല്‍ ആണ് 'ആരോ കമഴ്ത്തി വെച്ച' പോലുള്ള സംഗീതം തനിയ്ക്ക് നല്‍കാന്‍ കഴിഞ്ഞത് എന്ന് വിദ്യാസാഗര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഓര്‍ക്കുന്നു.തരംഗിണി പുറത്തിറക്കിയ അവസാനത്തെ സൂപ്പര്‍ ഹിറ്റ് ഓണപ്പാട്ടുകള്‍ ആണ് "തിരുവോണ കൈനീട്ടം" എന്ന് തോന്നുന്നു. അതിന് ശേഷം മൗലികമായ ഒരു ആല്‍ബം തരംഗിണിയില്‍ നിന്നും ലഭിച്ചിട്ടില്ല.


girishambika109@gmail.com                                                              * ഗിരിഷ് അംബിക *

www.facebook.com/girishambikamusic

www.facebook.com/sri.girishambika             

2013, നവംബർ 22, വെള്ളിയാഴ്‌ച


" Raari Rareeram Raaro " ~ Film : Onnu Muthal Poojyam Vare [1986]

Lyrics by : O.N.V.Kuruppu

Music Composed & Arranged by : Mohan Sithara

Sung by : K.S.Chitra & G.Venugopal

Sound Recorded & Mastered by : Balakrishnan & Karunakaran @ Tharangini , Thiruvananthapuram

Scripted & Filmed by : Raghunath Palery

Produced & Distributed by : Navodaya Appachan

Track Copyright by : Johny Sagariga Music Company [ Previously released by `Ranjini` ]


                    " നവോദയ തേടി കണ്ടു പിടിച്ച സംഗീത സംവിധായകന്‍ ആണ് ശ്രീ.മോഹന്‍ സിത്താര . അദ്ദേഹം അവസരം ചോദിച്ചു വന്ന ആളല്ല , 'അവസരം' തേടി ചെന്ന ആളാണ്.വെറുമൊരു സാധാരണക്കാരന്‍. സിത്താര മ്യൂസിക് ക്ലബ്ബിലെ വയലിന്‍ വായന കൊണ്ട് ജീവിതം ധാര മുറിയാത്ത നാദമായി കൊണ്ട് നടന്നയാള്‍ . ജിജോ അദ്ദേഹത്തിന് എല്ലാ വിധ സൗകര്യങ്ങളും നല്‍കി. പകരം അദ്ദേഹം ഞങ്ങള്‍ക്ക് ശുദ്ധ സംഗീതം തിരിച്ചു നല്‍കി.ശ്രീ.മോഹന്‍ സിത്താരയുടെ അതിമനോഹരങ്ങളായ കൊമ്പോസിഷനുകള്‍ ആണ് ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങളും.നാദവിസ്മയത്തിനായി അദ്ദേഹം ഉപയോഗിച്ചത് തനതായ സംഗീത ഉപകരണങ്ങള്‍ തന്നെ ആയിരുന്നു.തുടക്കക്കാരുടെ കൂട്ടായ്മയ്ക്ക് അതെല്ലാം അനുവദിച്ചു തന്നത് ശ്രീ.നവോദയാ അപ്പച്ചന്‍റെ മഹാമനസ്കതയും ".

                             [ ശ്രീ. രഘുനാഥ് പലേരി എഴുതിയ ' ഒന്നു മുതല്‍ പൂജ്യം വരെ ' എന്ന പുസ്തകത്തില്‍ നിന്ന് ]     Published by : Olive Publishers

                   മറുമൊഴി ~ പ്രതിഭാധനനായ മോഹന്‍ സാറില്‍ നിന്നും ഇപ്പോഴും ഈ തലത്തില്‍ ഉള്ള സംഗീതം ആണ് പ്രതീക്ഷിയ്ക്കുന്നത്.         

2013, നവംബർ 18, തിങ്കളാഴ്‌ച

" Devi Nin Chiriyil Kuliro Paaloliyo "~

Film : Rajaparambara [1977]

Lyrics by : Appan Thachethu

Music Composed by : A.T.Ummer

Original Music Score Arranged & Conducted by : Kula Shekhara Pandyan

Sung by : Dr. K.J.Yesudas

Directed by : Dr.Balakrishnan

Track Copyright by : R.P.Goenka Saregama Limited

                 " ഡോക്ടര്‍. ബാലകൃഷ്ണനെ കാണാന്‍ മദ്രാസിലെ എഗ്മോറില്‍ ഉള്ള അദ്ദേഹത്തിന്‍റെ ക്ലിനിക്കിലേക്ക് പോകുമ്പോള്‍ അദ്ദേഹം നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത  ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ ആയിരുന്നു മനസ്സില്‍  നിറയെ. 'ബിന്ദു നീ ആനന്ദ ബിന്ദുവോ' , 'ദേവീ നിന്‍ ചിരിയില്‍' എന്നീ ഗാനങ്ങള്‍ ഇഷ്ടപ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. എ.ടി.ഉമ്മര്‍ സംഗീത സംവിധായകന്‍റെ മേലങ്കി അണിയുന്നത് , ഡോക്ടര്‍.ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'തളിരുകള്‍' എന്ന ചിത്രത്തിലൂടെ ആയിരുന്നു.എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റ്.പക്ഷെ , അവയില്‍ പലതും എ.ടി.ഉമ്മറിന്‍റെ സഹായി ആയി പ്രവര്‍ത്തിച്ച ആര്‍.കെ.ശേഖര്‍ ചിട്ടപ്പെടുത്തിയതും മറ്റുള്ളത് ചില ഹിന്ദി ഗാനങ്ങളുടെ പകര്‍പ്പുകളും ആണെന്ന് അറിഞ്ഞപ്പോള്‍ , പിന്നാമ്പുറങ്ങളിലെ അനൌചിത്യങ്ങളുടെയും സത്യങ്ങളുടെയും വികൃതമുഖങ്ങളുമായി  പൊരുത്തപ്പെടാന്‍ ആവാതെ പകച്ചു പോയിട്ടുണ്ട്. "

                 [ശ്രീ.എസ്.രാജേന്ദ്രബാബു രചിച്ച 'കോടമ്പാക്കം കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ നിന്ന്] Published by ~ DC Books ,Kottayam.

       മറുമൊഴി ~ എ.ടി.ഉമ്മര്‍ സര്‍ ചെയ്ത ചില ഗാനങ്ങള്‍ പകര്‍പ്പുകള്‍ ആണെന്നത് പരമാര്‍ത്ഥം ആണ്. 'വെള്ളിചില്ലം വിതറി' [Original Composition by Ilayaraja] മുതലായവ ഉദാഹരണങ്ങള്‍ ആണ്. പക്ഷെ , അദ്ദേഹം വളരെ മികച്ച ഒരു പ്രതിഭ തന്നെ ആയിരുന്നു. അതാണ്‌ സത്യം.                

2013, നവംബർ 14, വ്യാഴാഴ്‌ച


"Kaisi Hoon Main Gunga Darpan Kuch Bhi Na Bole Re" ~ Film : Sunayana (1979 ) ~ Lyrics & Music Composed by : Ravindra Jain ~ Sung by : Hemalatha ~ Music Assisted by : Sumit Misra, Gyan Verma & Bhushan Mehta ~ Music Recorded & Mastered by : Robin Chatterji & Vasant Muthalyar ~ Photographed by : Anil Mithra ~ Produced by Tarachand Barjatya [ Rajashri Productions ]~ Directed by : Hiren Nag ~ Music on : HMV/EMI/Saregama.
   
                                " അന്ധതയിലും അവളുടെ മനസ്സിന്‍റെ കണ്ണാടിയില്‍ അവള്‍ കണ്ടത് വര്‍ണ്ണങ്ങളും നിറങ്ങളും ചേര്‍ന്ന സ്വപ്‌നങ്ങള്‍ ആയിരുന്നു. ഒരു പക്ഷെ , 'രാമേശ്വരി' എന്ന നടിയുടെ കഥാപാത്രം നമ്മോടു പറയുന്നത് 'രവീന്ദ്ര ജയിന്‍' എന്ന മഹാനായ സംഗീതകാരന്‍റെ ജീവിതം തന്നെ അല്ലെ ?. "  

                                                                                                            * ഗിരിഷ് അംബിക *

girishambika109@gmail.com
www.facebook.com/girishambikamusic 

2013, നവംബർ 10, ഞായറാഴ്‌ച

"അന്നക്കിളി ഉന്നൈ തേടുതെ " ~ചിത്രം : അന്നക്കിളി (1976) ~ ഗാനരചന : പഞ്ചു അരുണാചലം ~ ആലാപനം : മലേഷ്യാ വാസുദേവന്‍ ~ റെക്കോര്‍ഡിംഗ് : ജെ.ജെ.മാണിക്യം ( എ.വി.എം. സ്റ്റുഡിയോ,മദ്രാസ്‌ ) ~ റെക്കോര്‍ഡിംഗ് സഹായികള്‍ : കെ.സമ്പത്ത്‌ , എം.വെങ്കിട്ടരാമന്‍ ~ സംവിധാനം :ദേവരാജ് മോഹന്‍ ~ Music on : HMV/EMI/Saregama.

             ലോകം അറിയുന്ന ഭാരതീയ സംഗീതജ്ഞനായ ശ്രീ.ഇളയരാജ സ്വാമികളുടെ ആദ്യ ചിത്രം. എല്ലാവരെയും പോലെ തന്നെ ഒരു തുടക്കക്കാരന് കിട്ടുന്ന എല്ലാ അവഗണനകളും ഈ ചിത്രത്തിലും അദ്ധേഹത്തിനു കിട്ടിയിരുന്നു.ഈ ചിത്രത്തില്‍ ഇളയരാജയെ ആദ്യമായി തീരുമാനിച്ചത് തന്നെ പഞ്ചു അരുണാചലം എന്ന ഗാനരചയിതാവിന്‍റെ ശുപാര്‍ശ മൂലമാണ്.ഈ ഗാനം റെക്കോര്‍ഡു ചെയ്യുന്ന വേളയില്‍ തന്നെ പല തവണ അപശകുനം പോലെ പവര്‍കട്ട് വന്നിരുന്നു.ഒരു സഹായി പയ്യന്‍ എന്ന നിലയില്‍ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകനും നിര്‍മ്മാതാവും ഇളയരാജയെ പരിഗണിച്ചത്.അവരുടെ ഈ താല്‍പര്യക്കുറവും ,വിശ്വാസക്കുറവും മാറ്റാനായി ഗാനരചയിതാവായ കണ്ണദാസന്‍റെ വീടിനടുത്തുള്ള ബാലാജി കല്യാണ മണ്ഡപത്തില്‍ വെച്ച് അന്നക്കിളിയിലെ ഈ ഗാനം ഫുള്‍ ഓര്‍ക്കെസ്ട്ര സഹിതം ലൈവ് ആയി ഷോ നടത്താന്‍ ഏര്‍പ്പാടുകള്‍ ചെയ്തത് ശ്രീ.പഞ്ചു അരുണാചലം തന്നെ ആയിരുന്നു.അന്നും ഇന്നും എന്നും ചെയ്യുന്ന പോലെ തലേ ദിവസം ഫുള്‍ നോട്സും സ്വന്തം കൈപ്പടയില്‍ എഴുതി ഓരോ കലാകാരന്‍മാര്‍ക്കും നല്‍കി അത് പെര്‍ഫോം ചെയ്താണ് അദ്ദേഹം ആ പ്രതിഭയുടെ വരവ് അറിയിച്ചത്.ഈ പെര്‍ഫോമന്‍സിനു ശേഷമാണ് അതിലെ ഗാനങ്ങള്‍ എച്ച്.എം.വി.പുറത്തിറക്കിയത്.

                                                                                                      * ഗിരിഷ് അംബിക *

girishambika109@gmail.com

2013, നവംബർ 8, വെള്ളിയാഴ്‌ച


"അനുരാഗ ഗാനം പോലെ" ~ ചിത്രം: ഉദ്യോഗസ്ഥ (1967) /ഗാനരചന: യൂസഫലി കേച്ചേരി / സംഗീതം: ബാബുരാജ് / ആലാപനം: ജയചന്ദ്രന്‍ /റെക്കോര്‍ഡിംഗ് : കണ്ണന്‍ (രേവതി സ്റ്റുഡിയോ ,മദ്രാസ്) /ഓര്‍ക്കെസ്ട്ര ~ ഫ്ലൂട്ട് : ഗുണാ സിംഗ് , സിത്താര്‍ : ജനാര്‍ദ്ധന്‍ റാവു / റെക്കോര്‍ഡ്സ് :എച്ച്.എം.വി (ആര്‍.പി .ജി .സരിഗമ)

            "ഉദ്യോഗസ്ഥ എന്ന എന്‍റെ ആദ്യ ചിത്രത്തില്‍ ബാബുരാജ് സംഗീതം നല്‍കണം എന്നുള്ളത് എന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.പി .ഭാസ്ക്കരനും ബാബുരാജും ആയിരുന്നു അന്നത്തെ ടീം.ഞാന്‍ അതില്‍ ചെറിയൊരു മാറ്റം വരുത്തി.ഉദ്യോഗസ്ഥയുടെ എല്ലാ മേഖലകളിലും പ്രഗത്ഭരായ കലാകാരന്‍മാരെ സഹകരിപ്പിച്ച ഞാന്‍ ഗാനരചനയ്ക്ക് മാത്രം അന്നൊരു തുടക്കക്കാരനായ യൂസഫലിയെ ഉപയോഗിച്ചു. ഈ ചുമതല ഭാസ്കരന്‍ മാഷിനു നല്‍കിക്കൂടെ എന്ന് പലരും എന്നോട് ചോദിച്ചു.പക്ഷെ യൂസഫലിയുടെ കഴിവില്‍ എനിയ്ക്ക് അത്ര മാത്രം വിശ്വാസം ഉണ്ടായിരുന്നു."അനുരാഗ ഗാനം പോലെ" ജനിച്ചത്‌ ഞാന്‍ ഓര്‍ക്കുന്നു.ശാന്താറാം എന്ന പ്രതിഭയുടെ "സ്ത്രീ" എന്ന ചിത്രം റിലീസ് ചെയ്ത കാലം ആയിരുന്നു അത്.അതില്‍ "കോന്‍ ഹോ തും" എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പാട്ടുണ്ട്.ഈ ഗാനം മനസ്സില്‍ വെച്ച് ഗാനം എഴുതണം എന്ന് ഞാന്‍ യൂസഫലിയോട് പറഞ്ഞു.പിറ്റേ ദിവസം പുലര്‍ച്ചെ യൂസഫലി " അനുരാഗ ഗാനം പോലെ ആരു നീ ആരു നീ ദേവതേ " എന്ന അനശ്വര ഗാനവുമായി എന്‍റെ മുന്നിലെത്തി.1966 വിജയദശമി ദിവസം മദിരാശിയിലെ രേവതി സ്റ്റുഡിയോയില്‍ ആയിരുന്നു റെക്കോര്‍ഡിംഗ്.മലയാള സിനിമയ്ക്ക്‌ അനശ്വരങ്ങളായ ഒരു പാട് ഗാനങ്ങള്‍ റെക്കോര്‍ഡു ചെയ്ത പ്രശസ്തനായ കണ്ണന്‍ ആയിരുന്നു എന്‍ജിനീയര്‍. "അനുരാഗ ഗാനം"യുവ ഗായകനായ ജയചന്ദ്രന്‍ പാടി.എത്ര പ്രതിബന്ധങ്ങള്‍ നേരിട്ടാലും ജയചന്ദ്രന്‍ തന്നെ ഈ പാട്ട് പാടണം എന്ന് വാഗ്ദാനം നല്‍കിയിരുന്നതിനാല്‍ അദ്ദേഹം തന്നെ പാട്ട് പാടി. 14 ടെക്കുകള്‍ എടുത്തു. പതിനാലാമത്തെ ടെക്കില്‍ മനസ്സില്ലാ മനസ്സോടെ ബാബുരാജ് ഓ ക്കെ പറഞ്ഞു."അനുരാഗ ഗാനം" എക്കാലത്തെയും ഹിറ്റായി മാറിയത് പില്‍ക്കാല ചരിത്രം " ~ വേണു (ചിത്രത്തിന്‍റെ സംവിധായകനായിരുന്ന യശ:ശരീരനായ പ്രതിഭ).

2013, നവംബർ 6, ബുധനാഴ്‌ച



അനശ്വര സംഗീതകാരന്മാര്‍ ~ '' സലില്‍ദായും അക്കാലത്തെ ഉപകരണ വിദഗ്ദരും , സഹായികളും ".

പിന്‍നിരയില്‍ ~ [ഇടത് നിന്ന്] ~ രുപര്‍റ്റ് ടെയ്‌ലര്‍, ഗുണാ സിംഗ് , രമണി , ബാബു , വൈരം , വി.എസ്.നരസിംഹന്‍ , എല്‍.വൈദ്യനാഥന്‍, പ്രേമാനന്ദ് , ബാലന്‍ , അമൃതയ്യ , ജോര്‍ജ്ജ് , മണി.

മധ്യ നിരയില്‍ ~ [ഇടത് നിന്ന് ] ~ രംഗരാജ് , ടി.എസ്.നാരായണ റാവു ,ഹാരി റോസ് , ഫ്രാന്‍സിസ് , ജെ.പെരേര , സീതാറാം  കുമാര്‍.

മുന്‍ നിരയില്‍ ~ [ഇടത് നിന്ന് ] ~ സിംഗാ രാം , പി.എസ്.ധ്രുവന്‍ , കെ.ജെ.യേശുദാസ് , ആര്‍.കെ.ശേഖര്‍ ,ലക്ഷ്മണ്‍ , കല്യാണം , കനു ഘോഷ്.



                                                                                                     * ഗിരിഷ് അംബിക *

                                                                                                      girishambika109@gmail.com                     


'' യാമിനി ദേവി യാമിനി പാടൂ എന്‍ കഥ " ~ ചിത്രം : ചുവന്ന ചിറകുകള്‍ [1979] ~ രചന : ഓ.എന്‍.വി. കുറുപ്പ് ~ സംഗീതം : സലില്‍ ചൗധരി ~ ആലാപനം : എസ്.ജാനകി ~ സംഗീത സഹായി : ശ്യാം & കനു ഘോഷ് ~ സംവിധാനം : എന്‍.ശങ്കരന്‍ നായര്‍.

                                                                                                     * ഗിരിഷ് അംബിക *

                                                                                                     girishambika109@gmail.com                                                                                                                              

2013, നവംബർ 5, ചൊവ്വാഴ്ച


" യാത്രയായ് വെയിലൊളി നീളുമെന്‍ നിഴലിനെ " ~ ചിത്രം : ആയിരപ്പറ [1993] ~ രചന : കാവാലം നാരായണ പണിക്കര്‍ ~ സംഗീതം : രവീന്ദ്രന്‍ ~ Original Music Score Arranged & Conducted by : വി.ആര്‍.സമ്പത്ത് ~ ആലാപനം : ഡോ. കെ.ജെ.യേശുദാസ് , അരുന്ധതി ~ ശബ്ദലേഖനം ~ സമ്പത്ത് @ എ.വി.എം.ആര്‍ ആര്‍ , മദ്രാസ് ~ ഓര്‍ക്കെസ്ട്രാ _  വീണ : ആര്‍.പാര്‍ത്ഥസാരഥി , സിത്താര്‍ : കൃഷ്ണകുമാര്‍ മേനോന്‍ , ഫ്ലൂട്ട് : നെപോളിയന്‍ സെല്‍വരാജ് , തബല : പ്രദീപ്‌ , etc. ~ സംവിധാനം : വേണു നാഗവള്ളി.


          നമ്മുടെ പ്രീയപ്പെട്ട രവീന്ദ്രന്‍ മാസ്റ്റര്‍ കമ്പോസ് ചെയ്ത പാട്ടുകളില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 ഗാനങ്ങളില്‍ ഒന്ന്. അതാണ്‌ ഈ ഗാനം. മാഷിന്‍റെ 80-85 , 85-90 ,90-95 ,95-2000 വര്‍ഷങ്ങളിലെ ഗാനങ്ങളില്‍ ഓരോ പ്രത്യേകതകള്‍ ഉണ്ട്. ഈ ഓരോ ഗ്രൂപ്പിലെയും പാട്ടുകള്‍ ഓരോ തരത്തില്‍ ഉള്ള കൊമ്പോസിഷനുകള്‍ ആണ്.ഈ പാട്ടിന് വല്ലാത്ത ഒരു മാസ്മരികത ഉണ്ട്.

       'ചാരുകേശി' രാഗത്തില്‍ ഉള്ള വളരെ അനുപമമായ ഒരു പാട്ടാണ് ഇത്. പിന്നണി സംഗീതവും എടുത്തു പറയേണ്ടതാണ്.വീണ ,സിത്താര്‍,ഫ്ലൂട്ട് എന്നിവയുടെ ചില ബിറ്റുകള്‍ ഈ പാട്ടിന് പ്രത്യേക ഒരു തലം തന്നെ നല്‍കുന്നു.രവീന്ദ്രന്‍ മാസ്റ്ററുടെ പാട്ടുകള്‍ ഒക്കെ ആസ്വദിയ്ക്കുന്ന നമ്മള്‍ ആ പാട്ടുകളുടെ പിന്നണിയില്‍ വളരെ വലിയ സംഭാവനകള്‍ നല്‍കിയ "സമ്പത്ത്" എന്ന വലിയ ഒരു കലാകാരനെ മറന്നു പോകുന്നു എന്നത് വളരെ ഖേദകരമാണ്.

   ഈ പാട്ടിനെ കുറിച്ചൊക്കെ എന്നോട് ഒരുപാട് അനുഭവങ്ങള്‍ പങ്കുവെച്ച ആദരണീയനായ റെക്സ് മാസ്റ്റര്‍ക്കും , കൃഷ്ണകുമാര്‍ സാറിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.


                                                                                                        * ഗിരിഷ് അംബിക *  

                                                                                                       girishambika109@gmail.com                        

2013, നവംബർ 2, ശനിയാഴ്‌ച

http://www.youtube.com/watch?v=2OnoZSyE0v8&feature=share



" ജോ തും തോടോ പിയാ " ~ ചിത്രം : സില്‍സിലാ ( 1981 ) ~ ഗാനം : മീരാ ഭജന്‍ ~ സംഗീതം : ശിവ് - ഹരി [ Pt. ശിവകുമാര്‍ ശര്‍മ & Pt. ഹരിപ്രസാദ്‌ ചൗരസ്യ ~ ആലാപനം : ലതാ മങ്കേഷ്കര്‍ ~ ശബ്ദലേഖനം : എസ്.ദാസ്‌ ഗുപ്ത ,എസ്. സുബ്രഹ്മണ്യം & എസ് .ചൌള ~ Music Assisted by : ഗ്യാന്‍ വര്‍മ , കിഷോര്‍ ,രവി & സമീര്‍ ~ ക്യാമറ : കെ ജി WICA ~ സംവിധാനം : യാഷ്‌ ചോപ്ര.


  ...........ഭഗവാന്‍ കൃഷ്ണനോടുള്ള പ്രണയം ആവോളം നിറഞ്ഞ ഒരു മീരാ ഭജന്‍ ആണ് " ജോതും തോടോ പിയാ " എന്നത്. അനേകം ചിത്രങ്ങളില്‍ ഈ ഭജന്‍ ഉപയോഗിച്ചിട്ടുണ്ട്. ഗുല്‍സാര്‍ സംവിധാനം ചെയ്ത "മീര" എന്ന ചിത്രം ഓര്‍മ്മ വരുന്നു.പണ്ഡിറ്റ് രവിശങ്കര്‍ സംഗീതം നിര്‍വഹിച്ച ആ ചിത്രത്തില്‍ ഈ കൃതി ഒരു ഭജന്‍ പോലെ തന്നെ നമുക്ക് ആസ്വദിക്കാം..പക്ഷെ സില്‍സില എന്ന ചിത്രത്തില്‍ ശിവകുമാര്‍ ശര്‍മ /ഹരിപ്രസാദ്‌ ചൌരസ്യ ടീം നല്ലൊരു മെലഡി പോലെ നമുക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനം നമ്മുടെ ഹൃദയത്തെ തീര്‍ച്ചയായും സ്പര്‍ശിക്കും!!!!!


                                                                                                                 * ഗിരിഷ് അംബിക * 

                                                                                                              girishambika109@gmail.com
"ഹൃദയത്തില്‍ നിന്നും അകന്നു പോകുന്ന പാട്ടുകള്‍ 


          ഒരു 'നൂറ്റാണ്ട്' എന്ന പുണ്യമായ മനുഷ്യായുസ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ , പൂര്‍ണ്ണതയ്ക്കും ഒരു അപൂര്‍ണ്ണത നല്‍കി നമ്മുടെ എല്ലാമായ രാഘവന്‍ മാസ്റ്ററും ഇപ്പോള്‍ നമ്മില്‍ നിന്നും വിട പറഞ്ഞിരിയ്ക്കുകയാണ്. ഒരു കാലഘട്ടത്തിന്‍റെ മഹത്തായ സംഗീതം കൂടിയാണ് നമുക്ക് നഷ്ടമായത്.സാധാരണക്കാരനായ ഒരു മനുഷ്യനായി ജീവിച്ച് ,ഉദാത്തമായ ഒരു സംഗീതം സൃഷ്ട്ടിച്ചു എന്നതാണ് മാസ്റ്ററുടെ മഹത്വം.വിട വാങ്ങിയതും, ഒട്ടും ആരവങ്ങള്‍ ഒന്നും ഇല്ലാതെ ആ മഹാത്മാവിനെ സ്നേഹിയ്ക്കുന്ന സാധാരണക്കാരായ മനുഷ്യരുടെ സാമീപ്യത്തിലും.

       വയലാര്‍ -ദേവരാജന്‍ ശില്‍പ്പികള്‍ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന ഒരു പദവി ഭാസ്ക്കരന്‍ -രാഘവന്‍ ശില്‍പ്പികള്‍ക്ക് കൂടി നല്‍കാന്‍ ഇവിടെ പല ആളുകള്‍ക്കും മടിയാണ് [ ആസ്വാദകര്‍ക്ക് അല്ല ].അടിവരയിട്ട് ഒരു സത്യം പറയട്ടെ ,നമ്മുടെ മണ്ണിന്‍റെ മനസ്സ് ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ചു പാട്ടുകള്‍ ഒരുക്കിയിട്ടുള്ളത് പി.ഭാസ്ക്കരന്‍ - കെ.രാഘവന്‍ ശില്‍പ്പികള്‍ മാത്രമാണ്.ഒരു നല്ല കമ്പോസര്‍ എങ്ങനെ ആയിരിയ്ക്കണം എന്ന ഏറ്റവും നല്ല പാഠം രാഘവന്‍ മാസ്റ്ററില്‍ നിന്നും പഠിയ്ക്കാന്‍ കഴിയും.

     'കരിമുകില്‍ കാട്ടിലെ' എന്ന പാട്ടിന്‍റെ പിന്നണി സംഗീതവുമായി ബന്ധപ്പെട്ട് രാഘവന്‍ മാസ്റ്ററോട് സംസാരിച്ചതിന്‍റെ ഒരു അനുഭവം , ഒരിയ്ക്കല്‍ ഒരു പ്രഗത്ഭ സംഗീതഞ്ജന്‍ എന്നോട് പങ്കു വെയ്ക്കുകയുണ്ടായി.അതിലെ ഒരു ഓര്‍ക്കസ്ട്രയുടെ ബിറ്റ് താന്‍ ചെയ്തത് അല്ല , അത് പ്രഗത്ഭനായ മറ്റൊരു സംഗീതഞ്ജന്‍ അദ്ദേഹത്തിന്‍റെ മനോധര്‍മ്മം പോലെ ചെയ്തതാണ് എന്ന് പരസ്യമായി സമ്മതിയ്ക്കാനും , ആ പ്രതിഭയെ ആദരവോടെ പരാമര്‍ശിയ്ക്കാനും ഉള്ള വലിയ ഒരു മനസ്സ് മാസ്റ്റര്‍ കാണിച്ചു.നമ്മുടെ അപൂര്‍വ്വം ചില പഴയ കമ്പോസര്‍മാര്‍ക്ക് മാത്രം ഉള്ള ഒരു ക്വാളിറ്റി ആണ് ഇത്.

    ഇപ്പോഴത്തെ തലമുറ പഠിയ്ക്കേണ്ടത് ,ഈ ജീവിതവും സംഗീതവും ആണ്. ഇതൊന്നും അനുഭവിക്കാതെ പോകുന്ന വരുന്ന തലമുറയുടെ പാട്ടുകള്‍ തീര്‍ച്ചയായും നമ്മുടെ ഹൃദയത്തില്‍ സ്പര്‍ശിയ്ക്കാതെ തന്നെ കടന്നു പോകും.  

2013, നവംബർ 1, വെള്ളിയാഴ്‌ച

'സ്മൃതിലയം ഒരു ആമുഖം'

സ്വാഗതം 'സ്മൃതിലയം' എന്ന ഈ ബ്ലോഗ്ഗിലേയ്ക്ക്.
         
                     ഞാന്‍ ഗിരിഷ് അംബിക. സംഗീതം ,സിനിമ ,ചിത്രകല മുതലായ എല്ലാത്തരം കലകളുടെയും ഒരു ആസ്വാദകനാണ്.പ്രത്യേകിച്ച് പാട്ടുകള്‍. 'സ്മൃതിലയം' എന്ന ഈ ബ്ലോഗ്ഗില്‍ പാട്ടുകള്‍ മാത്രമാണ് പ്രതിപാദ്യവിഷയം. നമ്മുടെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന പഴയതും പുതിയതുമായ ആ  മനോഹരമായ ഗാനങ്ങളുടെ സൃഷ്ടിയെ കുറിച്ചും അതിന്‍റെ സര്‍ഗ്ഗ സംഭാവനകളെ കുറിച്ചും ഒക്കെ എന്‍റെ വീക്ഷണത്തില്‍ കൂടി കാണുന്ന കാര്യങ്ങള്‍ ആണ് ഞാന്‍ ഇതില്‍ രേഖപ്പെടുത്തുന്നത്.

                                              ഞാന്‍ എഴുതി തുടങ്ങുകയായി .........സ്വാഗതം ...........