2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച


Shadjane Paya Yeh Vardan ~ Film : Tansen (1979/ Uncensored )

Lyrics & Music Composed by : Ravindra Jain

Sung by : Dr.K.J.Yesudas

Sound Engineered by : Robin Chatterji @ Mehboob Studio, Mumbai

Musician's ~ Flute : Pt. Hariprasad Chaurasya / Santoor : Pt. Shivkumar Sarma / Veena : R.Parthasaradhy

Filmed by : Kanak Misra.


                                പുറത്തിറങ്ങാതെ പോയ 'താന്‍സന്‍' എന്ന ചിത്രത്തിനു വേണ്ടി 1979 ല്‍ ആലേഖനം ചെയ്തതാണ് 13 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഈ ഗാനം.ബിലാവല്‍ , കാഫി ,ഭൈരവ് ,യമന്‍ കല്യാണ്‍ ,ഖമാജ് ,അസാവരി ,ബഹാര്‍ , ദര്‍ഭാരി തുടങ്ങി വൈവിധ്യമാര്‍ന്ന രാഗ പഥങ്ങളിലൂടെ ഈ ഗാനം പ്രവചനാതീതമായി ഒഴുകി പോകുന്നു . അത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സൃഷ്ടിയും ഇല്ല രവീന്ദ്ര ജയിന്‍റെയും , യേശുദാസിന്‍റെയും  സംഗീത ജീവിതത്തില്‍.
                        രവീന്ദ്ര ജയിന്‍റെ വാക്കുകള്‍ ~ " രണ്ടു ദിവസം ആണ് പാട്ട് റെക്കോഡ് ചെയ്യാന്‍ വേണ്ടി വന്നത്.ഒരു നിമിഷം പോലും വിശ്രമിക്കാതെ , ജലപാനം പോലും ഉപേക്ഷിച്ചുള്ള യഥാര്‍ത്ഥ യജ്ഞം. 59 റ്റേക്കുകള്‍ക്ക് ശേഷം മൂന്നാം ദിവസം പുലര്‍ച്ചയോടെ റെക്കോര്‍ഡിംഗ് തീരുമ്പോള്‍ ഞാനും യേശുവും തളര്‍ന്നിരുന്നു. പക്ഷെ ആ തളര്‍ച്ചക്കു പോലും ഉണ്ടായിരുന്നു ഒരു സുഖം ".
                                    ( ശ്രീ.രവിമേനോന്‍ എഴുതിയ 'അതിശയരാഗം' എന്ന പുസ്തകത്തില്‍ നിന്ന് ) Published by Mathrubhumi Books. / www.mathrubhumibooks.com

                                                                                                              * Girish Ambika *

www.facebook.com/sri.girishambika
www.facebook.com/girishambikamusic
girishambika109@gmail.com          

2014, ഫെബ്രുവരി 5, ബുധനാഴ്‌ച


Arikil Nee Undaayirunnenkil ~ Film : Neeyethra Dhanya (1987)
Lyrics by : O.N.V  ~ Music by : G.Devarajan
Sung by : K.J.Yesudas
Filmed by : Jessy
Music on : Tharangini Music


                         എറണാകുളം നോര്‍ത്ത്റെയില്‍വേ സ്റ്റേഷന് സമീപമുള്ള പരമാര റോഡിലെ എലയ്റ്റ് ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു പ്രതിഭാധനനായ കവി ഓ.എന്‍.വി ഈ ഗാനം എഴുതിയത്.

                           ഈ ഗാനത്തിന്‍റെ പിറവിയെ കുറിച്ച് തിരക്കഥകൃത്ത് ആയ ശ്രീ.ജോണ്‍പോള്‍ ~ "ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലില്‍ നിവര്‍ന്ന് ഏതാണ്ട് ഒരു ആലസ്യത്തില്‍ കിടക്കുകയാണ് കവി. അരികില്‍ ,എഴുതുന്ന പാഡില്‍ കുറിച്ചിട്ട വരികള്‍ക്ക് മീതെ ഊരിവെച്ച കണ്ണട. ഉറങ്ങുകയാണെങ്കില്‍ ശല്യം ചെയ്യേണ്ട എന്നു കരുതി പോകാന്‍ തുടങ്ങുമ്പോള്‍ അടുത്ത് വരാനും വരികള്‍ വായിച്ചു നോക്കാനും ആംഗ്യം. ഞാന്‍ അനുസരിച്ചു. നല്ല വടിവൊത്ത പരിചിതമായ കൈപ്പട.....' അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ '......തൊഴുകയ്യോടെ ഞാന്‍ പറഞ്ഞു .....ഇത് ഗാനം അല്ല ,കവിത തന്നെ .കവിയുടെ മുഖത്ത് തെളിഞ്ഞ മന്ദസ്മിതത്തില്‍ ആഹ്ലാദവും ആശ്വാസവും തെളിഞ്ഞു മിന്നിയത് ഞാന്‍ കണ്ടു".

                                                                                                        * Girish Ambika *

www.facebook.com/sri.girishambika
www.facebook.com/girishambikamusic
girishambika109@gmail.com