2014, ഏപ്രിൽ 12, ശനിയാഴ്‌ച



Yaara Seeli Seeli ~ Film : Lekin (1981)

Lyrics , Scripted & Directed by : GULZAR

Music Composed by : Hrudaynath Mangeshkar

Music Assisted & Conducted by : Anil Mohile & Narayan Naidu

Sound Recorded , Mixed & Mastered by : Daman Sood @ Western Outdoor , Mumbai

Sung by : Lata Mangeshkar

Film Produced by : Lata Mangeshkar & Hrudaynath Mangeshkar

Track Copyright by : R.P.Sanjeev Goenka `Saregama` Group.

                           കഴിഞ്ഞ നാലര പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമാ സംഗീതത്തിലും , രചനയിലും , സംവിധാനത്തിലും അതുല്യമായ സര്‍ഗ്ഗ സംഭാവനകള്‍ നമുക്ക് പകര്‍ന്നു നല്‍കിയ ആദരണീയനായ ഗുല്‍സാര്‍ സാബിന് , ഈ ഗാനം സമര്‍പ്പിക്കുന്നു .

     
                                                                          * ഗിരിഷ് അംബിക *

www.facebook.com/sri.girishambika
www.facebook.com/girishambikamusic
www.twitter.com/girish_ambika
Youtube ~ https://www.youtube.com/watch?v=CJanTetEvXI
girishambika109@gmail.com

2014, ഏപ്രിൽ 9, ബുധനാഴ്‌ച


`Chandrikayilaliyunnu Chandrakantham` ~ Film : Bharyamaar Sookshikkuka (Malayalam/1968)

Lyrics by : Sreekumaran Thampi  ~ Music Composed by : V.Dakshinamurthy

Music Arranged & Conducted by : Kula Shekhara Pandyan

Sung by : Dr.K.J.Yesudas & P.Leela

Sound Recorded & Mastered by : Kannan @ Bharani Studio , Madras

Photographed by : Melli Irani

Filmed by : K.S.Sethumadhavan

Track Copyright by : R.P.Sanjeev Goenka `Saregama` Group.

                             
                                " `ഭാര്യമാര്‍ സൂക്ഷിയ്ക്കുക` എന്ന സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്യുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നു.അതിലെ പാട്ടുകള്‍ എഴുതിയത് ശ്രീകുമാരന്‍ തമ്പിയാണ്. `ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം` എന്ന പാട്ടിന്‍റെ ആദ്യത്തെ രണ്ടു വരികള്‍ മാത്രം തമ്പി എഴുതി തന്നു. അതേ മട്ടില്‍ ഉള്ള രണ്ടു വരികള്‍ കൂടി വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അനുപല്ലവിയിലെയും ,ചരണത്തിലെയും തുടര്‍ന്നുള്ള വരികള്‍ എന്‍റെ ഈണത്തിന്  അനുസരിച്ചായാല്‍ പാട്ട് കൂടുതല്‍ നന്നാവുമെന്നും ഞാന്‍ തമ്പിയോട് പറഞ്ഞു. അത് തമ്പിയ്ക്ക് സ്വീകാര്യമായില്ല. സംവിധായകന്‍റെ ഇംഗിതമനുസരിച്ച് പാട്ടെഴുതാന്‍ പറയുന്നതും ഒരു കത്തി എടുത്ത് കവിയുടെ ചങ്കില്‍ കുത്തുന്നതും ഒരുപോലെ ആണെന്ന് കരുതുന്ന തമ്പി ചൊടിച്ചു. ഞങ്ങള്‍ തമ്മില്‍ വഴക്കായി. `ഇതാ കിടക്കുന്നു തന്‍റെ കുന്തം` എന്നു പറഞ്ഞ് , തമ്പി എഴുതിത്തന്ന വരികള്‍ അയാളുടെ മുന്നിലേക്കിട്ട് മുറിയില്‍ നിന്നും ഞാന്‍ ഇറങ്ങിപ്പോയി. തമ്പി മുഖവും കനപ്പിച്ച്‌ മുറിയില്‍ തന്നെ ഇരിയ്ക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാന്‍ നന്നായൊന്നു മുറുക്കി മുറിയിലേയ്ക്ക് ചെന്നു.തമ്പി എന്നെ കണ്ട ഭാവം നടിയ്ക്കുന്നില്ല.ഞാന്‍ സ്നേഹപൂര്‍വ്വം തമ്പിയുടെ പുറത്തു തട്ടി ശാന്തനായി പറഞ്ഞു : `ഇതാ കടലാസ് , ഇഷ്ടം പോലെ എഴുതി താ`. തമ്പി ഉടനെ പേനയെടുത്ത് ഞാന്‍ ആദ്യം പാടിക്കൊടുത്ത ഈണത്തില്‍ നിന്നും അല്‍പ്പം വ്യത്യാസപ്പെടുത്തി വരികള്‍ എഴുതി തന്നു.ഞങ്ങള്‍ പിണങ്ങിയതിനും വഴക്കിട്ടതിനും ഫലമുണ്ടായി.`ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം` എന്ന ഗാനം മുഴുവന്‍ സംഗീത പ്രേമികളുടെയും പ്രീതി നേടിയെടുത്തു.ഒന്നാംകിട പാട്ടുകളില്‍ ഒന്നായി ജനം അതിനെ അംഗീകരിയ്ക്കുകയും പ്രശംസിയ്ക്കുകയും ചെയ്തു " ~ സംഗീത ആചാര്യന്‍ വി. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ ( ടി.ബാലകൃഷ്ണന്‍ രചിച്ച `സംഗീത രാജാങ്കണത്തില്‍` എന്ന പുസ്തകത്തില്‍ നിന്ന് / പ്രസാധകര്‍ : മാതൃഭൂമി )

                                                                        * ഗിരിഷ് അംബിക *

www.facebook.com/sri.girishambika
www.facebook.com/girishambikamusic
www.twitter.com/girish_ambika
girishambika109@gmail.com