Arikil Nee Undaayirunnenkil ~ Film : Neeyethra Dhanya (1987)
Lyrics by : O.N.V ~ Music by : G.Devarajan
Sung by : K.J.Yesudas
Filmed by : Jessy
Music on : Tharangini Music
എറണാകുളം നോര്‍ത്ത്റെയില്‍വേ സ്റ്റേഷന് സമീപമുള്ള പരമാര റോഡിലെ എലയ്റ്റ് ടൂറിസ്റ്റ് ഹോമില്‍ വച്ചായിരുന്നു പ്രതിഭാധനനായ കവി ഓ.എന്‍.വി ഈ ഗാനം എഴുതിയത്.
ഈ ഗാനത്തിന്‍റെ പിറവിയെ കുറിച്ച് തിരക്കഥകൃത്ത് ആയ ശ്രീ.ജോണ്‍പോള്‍ ~ "ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ കട്ടിലില്‍ നിവര്‍ന്ന് ഏതാണ്ട് ഒരു ആലസ്യത്തില്‍ കിടക്കുകയാണ് കവി. അരികില്‍ ,എഴുതുന്ന പാഡില്‍ കുറിച്ചിട്ട വരികള്‍ക്ക് മീതെ ഊരിവെച്ച കണ്ണട. ഉറങ്ങുകയാണെങ്കില്‍ ശല്യം ചെയ്യേണ്ട എന്നു കരുതി പോകാന്‍ തുടങ്ങുമ്പോള്‍ അടുത്ത് വരാനും വരികള്‍ വായിച്ചു നോക്കാനും ആംഗ്യം. ഞാന്‍ അനുസരിച്ചു. നല്ല വടിവൊത്ത പരിചിതമായ കൈപ്പട.....' അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ '......തൊഴുകയ്യോടെ ഞാന്‍ പറഞ്ഞു .....ഇത് ഗാനം അല്ല ,കവിത തന്നെ .കവിയുടെ മുഖത്ത് തെളിഞ്ഞ മന്ദസ്മിതത്തില്‍ ആഹ്ലാദവും ആശ്വാസവും തെളിഞ്ഞു മിന്നിയത് ഞാന്‍ കണ്ടു".
* Girish Ambika *
www.facebook.com/sri.girishambika
www.facebook.com/girishambikamusic
girishambika109@gmail.com
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ