2013 ഡിസംബർ 6, വെള്ളിയാഴ്‌ച

http://www.youtube.com/watch?v=olvDlQoKeTM


  "Sravanam Vannu Ninne Thedi" ~ Film : Anthiveyilile Ponnu (1982)

Lyrics by : O.N.V   ~ Music Composed & Arranged by : salil Chaudhary

Music Assisted by : Kanu Ghosh

Sung by : Dr.K.J.Yesudas

Track Copyright by : AVM Sound Service , Madras.

Filmed by : Radhakrishnan


                  അധികം ശ്രദ്ധിയ്ക്കപ്പെടാതെ പോയ 'അന്തിവെയിലിലെ പൊന്ന്' എന്ന സിനിമയിലെ വളരെ ശ്രദ്ധിയ്ക്കപ്പെട്ട , അനുപമമായ ഒരു ഗാനമാണ് 'ശ്രാവണം വന്നു നിന്നെ തേടി'എന്നത്. നമ്മള്‍ ആരാധിയ്ക്കുന്ന മാസ്റ്റര്‍ , "സലില്‍ ദാ" യുടെ വ്യത്യസ്തമായ ഒരു കോമ്പോസിഷന്‍ ആണ് ഇത്. കുട്ടിക്കാലത്ത് ആകാശവാണിയിലും , സിലോണ്‍ റേഡിയോയിലും മറ്റും പതിവായി ഈ പാട്ട് കേള്‍ക്കാമായിരുന്നു.

                 പക്ഷെ , വളരെ രസകരമായ ചില കാര്യങ്ങള്‍  ഉണ്ട്. അത് , ഓരോന്നായി താഴെ സൂചിപ്പിയ്ക്കാം ,

             (1) സലില്‍ ദാ തികഞ്ഞ മദ്യപാനി ആയിരുന്നു

             (2) ഒരു കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ കിട്ടിയ ഒരു "കൊലപാതകി" ആണ്.

            (3) സുപ്രീം കോടതി വെറുതെ വിട്ട് വിധി പുറപ്പെടുവിച്ച ഒരു പ്രതി ആണ് സലില്‍ ദാ .

            (4) തീര്‍ന്നില്ല , തികഞ്ഞ അധ്യാത്മിക വാദിയായ ഒരു മനുഷ്യന്‍ ആയി തീര്‍ന്നു പിന്നീട് അദ്ദേഹം .


                                           ഇതൊന്നും ഞാന്‍ പറഞ്ഞതല്ല കേട്ടോ.വളരെ കൗതുകകരമായ ഈ കാര്യങ്ങള്‍ ശ്രീ.ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എഴുതിയ "മലയാള സിനിമയിലെ വാണവരും വീണവരും" എന്ന പുസ്തകത്തില്‍ നിന്നും അറിഞ്ഞതാണ്. നിങ്ങളും ഒന്ന് വായിച്ചു നോക്കൂ .......

                                           മലയാളീസ്  മനസ്സില്‍ വെച്ച് ആരാധിയ്ക്കുന്ന പലരുടെയും [ കവിയൂര്‍ പൊന്നമ്മ , തിക്കുറിശ്ശി , ഹരി പോത്തന്‍ , ജയ ഭാരതി മുതലായവര്‍ പ്രത്യേകിച്ചും ] മുഖം മൂടികള്‍ അദ്ദേഹം വലിച്ചു കീറുന്നുണ്ട് , എഴുത്തിലൂടെ ..........


                                                                                       * ഗിരിഷ് അംബിക *

girishambika109@gmail.com

www.facebook.com/girishambikamusic / www.facebook.com/sri.girishambika

http://www.youtube.com/channel/UC0dblJXDgRSl5iJGq2YMFCg  [Youtube / Girish Ambika]

2 അഭിപ്രായങ്ങൾ:

  1. ചേലങ്ങാടിന്റെ പ്രസ്താവനകൽ പലപ്പൊഴും ഗോസിപ്പ് എന്നതിൽ പെടുത്താവുന്നതാണ്. ചരിത്രപരമായി ശരിയായിരിക്കണമെന്നില്ല. അങ്ങോരുടെ രണ്ടു പുസ്തകങ്ങൾ വായിച്ചതോടേ ഇത് മനസ്സിലായി. സലിൽ ചൌധരിയെ ഒരു കൊലപാതകക്കുറ്റത്തിനു ചാർജ്ജ് ചെയ്തിരുന്നു, ശരിയാണ്. അന്നത്തെ ബോംബേ ഗോസിപ് വീക് ലി ആയ “ബ് ളിറ്റ്സ്” ഇതിനു ഭാഷ്യങ്ങൾ ചമച്ച് സലിൽ ചൌധരിയെ വളരെ ഉപദ്രവിച്ചിട്ടുണ്ട്. (‘സായം സന്ധ്യ’ എന്ന സിനിമ വേണമെങ്കിൽ സലിൽ ചൌധരിയുടെ കഥയാണ് എന്നു വേണമെങ്കിൽ പറയാം) . അതുകൊണ്ട് ചേലങ്ങാടിനെ വെറുതെ വിടുക.

    മറുപടിഇല്ലാതാക്കൂ
  2. ഇത് വളരെ കൌതുകകരമായ ഒരു പോസ്റ്റ് ആയി മാത്രം എടുക്കുക. ഇതിലെ വിഷയങ്ങള്‍ പ്രസക്തമല്ല. പിന്നെ , താങ്കള്‍ സൂചിപ്പിച്ച പോലെ ശ്രീ.ചേലങ്ങാട് എഴുതിയത് എല്ലാം ഗോസിപ്പുകള്‍ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല.`മുതുകുളം` എന്ന നടന്‍റെ ജീവിതകഥ തുറന്നു കാട്ടിയത് ഗോസ്സിപ്പ് ആണോ ?....ഒരിക്കലും അല്ല. എന്നാല്‍ പലതും പൊതുസമൂഹത്തിന് വായിക്കാന്‍ കഴിയുന്നത്‌ ഗോസിപ്പുകള്‍ എന്ന നിലയില്‍ ആണ്. അദ്ദേഹത്തിന്‍റെ എഴുത്തിന്‍റെ തകരാറും അത് തന്നെ ആണ്. `സലില്‍ ദാ` യെ ക്രിമിനല്‍ ആക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു പോസ്റ്റ് അല്ല ഇത് എന്ന് ദയവായി മനസ്സിലാക്കുമല്ലോ !!!! താങ്കളുടെ അഭിപ്രായത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു ......

    മറുപടിഇല്ലാതാക്കൂ